വള്ളിയൂർക്കാവിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തീപ്പിടുത്തം
മാനന്തവാടി : വള്ളിയൂർക്കാവ് കണ്ണിവയലിന് സമീപം പാലമലകുന്നിൽ തീപ്പിടുത്തം. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് തീപിടുത്തമുണ്ടായത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ തെരുവ കാടിനാണ് തീപിടിച്ചത്. മാനന്തവാടിയിലെ ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും യൂണിറ്റിന് കുന്നിന് മുകളിലേക്ക് വെള്ളമെത്തിക്കാൻ കഴിയാത്തതിനാൽ ചപ്പും മറ്റും ഉപയോഗിച്ചാണ് തീ കെടുത്തിയത്. തുറസ്സായ സ്ഥലമായതിനാൽ കാര്യമായ നാശനഷ്ടം ഒന്നും സംഭവിച്ചില്ല.