വെറ്ററിനറി ഡോക്ടര്‍ നിയമനം; ഇന്റർവ്യൂ ജനുവരി 23 ന്
മാനന്തവാടി മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ വെറ്ററിനറി ഡോക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.വി.എസ്.സി, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ് തെളിയിക്കുന്ന രേഖ, കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സാക്ഷ്യപത്രം, ബയോഡേറ്റ എന്നിവ സഹിതം ജനുവരി 23 ന് രാവിലെ 11 ന് കല്‍പ്പറ്റ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04936 202292.