മാനന്തവാടി കല്ലുമൊട്ടംകുന്നില്‍ വന്യമൃഗം ആടിനെ കൊന്നു
മാനന്തവാടി : മാനന്തവാടി കല്ലു മൊട്ടംകുന്നില്‍ വന്യമൃഗം ആടിനെ കൊന്നു. പ്രദേശവാസിയായ മണിതൊട്ടി ബിജുവിന്റെ ഒരു വയസുള്ള ആടിനെയാണ് കൊന്നത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. കരച്ചില്‍ കേട്ട് ലൈറ്റ് ഇട്ടപ്പോഴേക്കും എന്തോ ജീവി ഓടി പോകുന്ന ശബ്ദം കേട്ടതായി ബിജു പറയുന്നു. വീടിനോട് ചേര്‍ന്ന ഭാഗത്തുണ്ടായിരുന്ന ആടിനെയാണ് കൊന്നത്.