മേപ്പാടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം ; പരിക്കേറ്റ രണ്ടാമത്തെ വിദ്യാർഥിയും മരിച്ചു
മേപ്പാടി : കാപ്പംകൊല്ലിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെ വിദ്യാർഥിയും മരിച്ചു. മലപ്പുറം സ്വദേശിയും മേപ്പാടി പോളിടെക്നിക് കോളേജ് വിദ്യാർഥിയുമായ ഇല്ല്യാസ് (19) ആണ് മരിച്ചത്.
അപകടത്തിൽ നേരത്തെ മുഹമ്മദ് ഹാഫിസ് (20) എന്ന വിദ്യാർഥിയും മരിച്ചിരുന്നു. ഇന്നുച്ചയോടെയായിരുന്നു അപകടം.