ഏച്ചോത്ത് ബൈക്കിടിച്ച് കാൽനടയാത്രികൻ മരിച്ചു
കമ്പളക്കാട് : പള്ളിക്കുന്ന് – ഏച്ചോം റോഡിൽ ബൈക്കിടിച്ച് കാൽനടയാത്രികൻ മരിച്ചു. ഏച്ചോം അടിമാരിയിൽ ജെയിംസ് ( 61 ) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 6.30 ഓടെ ഏച്ചോം ബാങ്കിന് സമീപമായിരുന്നു അപകടം. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ജെയിംസിനെ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻ കമ്പളക്കാട്ടെയും കൽപ്പറ്റയിലെയും സ്വകാര്യ ആശുപത്രികളിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരന്നു. ഭാര്യ : ലാലി. മകൻ : ദിപിൻ.
തിങ്കളാഴ്ച പള്ളിക്കുന്ന് – ഏച്ചോം റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്റെ വിരലറ്റിരുന്നു. ഞായറാഴ്‌ചയും ഏച്ചോം – പള്ളിക്കുന്ന് റോഡിൽ അപകടം ഉണ്ടായിരുന്നു. ബൈക്ക് ഇടിച്ച് പരിക്കേറ്റ കാൽനടയാത്രികൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പുനരുദ്ധാരണം കഴിഞ്ഞ ലെവലൈസ്ഡ്സ് റോഡിന്റെ ഇരു ഭാഗത്തും കാടുമൂടിയിരിക്കുകയാണ്. അതിനാൽ സൂചനാ ബോർഡുകൾ ഉൾപ്പെടെ കാടുമൂടിയ അവസ്ഥയിലാണ്. ഇതാണ് അപകടങ്ങൾ തുടർക്കഥയാവാൻ ഇടയാക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.