പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള ജനുവരി 9 ന് കൽപ്പറ്റയിൽ
കൽപ്പറ്റ : കേന്ദ്ര സര്‍ക്കാര്‍ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെയും സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജനുവരി 9 ന് രാവിലെ 10 മുതല്‍ 12.30 വരെ കല്‍പ്പറ്റ കെ.എം.എം.ഗവ. ഐ.ടി.ഐയില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിക്കും.
വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തിലാണ് മേള നടത്തുന്നത്. മേളയില്‍ ജില്ലയിലെ വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ട്രേഡ് അപ്രന്റിസുകളെ തെരഞ്ഞെടുക്കാം.
എഞ്ചിനീയറിംഗ്, നോണ്‍ എഞ്ചിനീയറിംഗ് ട്രേഡുകളില്‍ ഐ.ടി.ഐ യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. ‘പഠനത്തോടൊപ്പം സമ്പാദ്യവും’ എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ആധാര്‍ എന്നിവ ഹാജറാക്കണം. ഫോണ്‍: 9497825130, 04936 205519.