പുൽപ്പള്ളി : 50 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ബത്തേരി കൃഷ്ണഗിരി പുത്തൻ വീട്ടിൽ ഷൈജു തോമസ് (30) ആണ് പിടിയിലായത്. ഇയാൾക്കെതിരെ എൻ.ഡി.പി.എസ് കേസ് രജിസ്റ്റർ ചെയ്തു.
പെരിക്കല്ലൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറും പാർട്ടിയും പങ്കെടുത്തു.