തലപ്പുഴ 46 ല്‍ കാർ തലകീഴായി മറിഞ്ഞു ; രണ്ട് പേര്‍ക്ക് പരിക്ക്
മാനന്തവാടി : തലപ്പുഴ 46 ല്‍ കാർ നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്. തിരുവന്തപുരം സ്വദേശികളായ പ്രേം നിവാസില്‍ റെജി (41), ഭര്‍തൃ മാതാവ് രമണി (79) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വയനാട് എന്‍ജീനിയറിംഗ് കോളേജ് ജീവനക്കാരിയാണ് റെജി. കണ്ണൂരില്‍ നിന്നും താമസസ്ഥലമായ കണിയാരത്തേക്ക് വരുമ്പോഴായിരുന്നു അപകടം. ഇരുവരെയും വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.