September 20, 2024

ചേകാടി പുഴയില്‍ പ്ലസ് ടു വിദ്യാർഥിനി മുങ്ങി മരിച്ചു

1 min read
Share

 

പുല്‍പ്പള്ളി : ചേകാടി പുഴയില്‍ പ്ലസ് ടു വിദ്യാർഥിനി മുങ്ങി മരിച്ചു. പുല്‍പ്പള്ളി കോളറാട്ട്കുന്ന് പ്രിയദര്‍ശിനി കോളനിയിലെ ആദിത്യ (17) യാണ് മുങ്ങി മരിച്ചത്. അലക്കുന്നതിനിടെ കാല്‍ വഴുതി പുഴയില്‍ വീണാണ് അപകടമെന്നാണ് സൂചന. കുടുംബാംഗങ്ങളോടൊപ്പം അലക്കുന്നതിനായി ചേകാടി പുഴയില്‍ പോയതായിരുന്നു.

 

ചേകാടി പമ്പ്ഹൗസിനടുത്ത് ഇന്ന്‌വൈകിട്ട് 4 മണിയോടെയാണ് അപകടം. തമിഴ് വംശജരായ സുമേഷ് – ശാന്തി ദമ്പതികളുടെ മകളാണ്. പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് ആദിത്യ . മൃതദേഹം പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരങ്ങൾ : ദുഖനേഷ് , അഖിലേഷ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.