പ്രായപൂർത്തിയാവാത്ത പെൺകുട്ടികളോട് മോശമായി പെരുമാറിയെന്ന് പരാതി : പോക്‌സോ കേസിൽ രണ്ടുപേർ റിമാൻഡിൽ
മേപ്പാടി : പ്രായപൂർത്തിയാവാത്ത നാലു പെൺകുട്ടികളോട് മോശമായി പെരുമാറിയ കേസിൽ പ്രതികളെ പോക്സോ കേസെടുത്ത് റിമാൻഡ് ചെയ്തു. കൂട്ടമുണ്ട ഓടത്തോട് ചിറയ്ക്കൽ ശിഹാബ് (42), കൂട്ടമുണ്ട ഓടത്തോട് ചാമക്കാലയിൽ കരീം (63) എന്നിവരാണ് അറസ്റ്റിലായത്.
കൽപ്പറ്റ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മേപ്പാടി സി.ഐ. എ.ബി. വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്.