എം.ഡി.എം.എയുമായി പത്തൊൻപതുകാരൻ അറസ്റ്റിൽ
പനമരം : അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പത്തൊൻപതുകാരൻ അറസ്റ്റിൽ. അടിവാരം കൈതപ്പൊയില്‍ സ്വദേശി രാരിച്ചംമാക്കില്‍ മുഹമ്മദ് നിഷാലാണ് പിടിയിലായത്.
കരിമ്പുമ്മല്‍ പെട്രോള്‍ പമ്പിന് സമീപം വാഹന പരിശോധ നടത്തുന്നതിനിടയിലാണ് പനമരം പോലീസ് യുവാവിനെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 0.38 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
പനമരം എസ്.ഐ വിമല്‍ ചന്ദ്രന്‍, എസ്.ഐ വിനോദ് ജോസഫ്, അമ്പലവയല്‍ എസ്.ഐ പി.വി മുരളി, സി.പി.ഒ.മാരായ എം.എ ശിഹാബ്, കെ.സലാം, വി.പ്രസാദ്, നിഖില്‍ ദേവസ്യ, സി.പി.ഒ രതീഷ്കുമാർ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കും. പതിനായിരം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്.