September 20, 2024

കാല്‍പ്പന്തുകളിയുടെ മാന്ത്രികൻ പെലെ അന്തരിച്ചു ; വിട പറഞ്ഞത് ബ്രസീല്‍ ഫുട്ബാള്‍ ഇതിഹാസം  

1 min read
Share

 

സാവോ പോളോ : ഒരു തലമുറയുടെ കാല്‍പ്പന്തുകളിയുടെ രാജാവായിരുന്ന ബ്രസീലിയന്‍ ഫുട്ബാള്‍ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസായിരുന്നു. അര്‍ബുദ ബാധിതനായി ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു. സാവോപോളയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

 

എഡ്സണ്‍ അരാന്റസ് ദോ നസിമെന്റോ എന്നായിരുന്നു പെലെയുടെ മുഴുവന്‍ പേര്. ബ്രസീലിന് വേണ്ടി മൂന്ന് ലോകകപ്പ് നേടിയ താരമായിരുന്നു പെലെ. 1958, 1962, 1970 ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിലാണ് പെലെ അംഗമായിരുന്നത്.

 

അര്‍ബൂദവും ഹൃദയസംബന്ധമായ പ്രശ്നങ്ങളും അലട്ടിയതിന് പിന്നാലെ ഡിസംബര്‍ 3നാണ് സാവോ പോളയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലേയ്ക്ക് പെലെയെ മാറ്റിയത്. പെലെയ്ക്ക് ശ്വാസകോശ സംബന്ധമായ അണുബാധയുള്ളതായും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു . താരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അദ്ദേഹത്തിന്റെ മകളാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി പെലെ അര്‍ബുദത്തിന് ചികിത്സ തേടി വരികയായിരുന്നു.

 

1940 ഒക്ടോബര്‍ 23ന് ബ്രസീലിലെ മിനാസ് ഗെറയ്സ് പ്രവിശ്യയിലെ ട്രെസ് കൊറാക്കോസില്‍ ഫുട്ബാള്‍ കളിക്കാരനായിരുന്ന ഡോന്‍ഡീന്യോയുടെയും (ജാവോ റാമോസ് ഡോ നാസിമെേന്‍റാ) സെലസ്റ്റെ അരാന്‍റസിെന്‍റയും മൂത്ത മകനായാണ് പെലെയുടെയുടെ ജനനം. പ്രശസ്ത ശാസ്ത്രജഞന്‍ തോമസ് ആല്‍വ എഡിസണിെന്‍റ ആരാധകനായ പിതാവ് കുഞ്ഞുപെലെക്ക് പേരിട്ടത് എഡ്സണ്‍ എന്ന്. ബ്രസീലില്‍ മിക്കവര്‍ക്കും വിളിപ്പേരുകളുണ്ടായിരുന്നു.

 

ഡികോ എന്നായിരുന്നു എഡ്സണിന് കിട്ടിയ വിളിപ്പേര്. എന്നാല്‍, കുട്ടിക്കാലത്ത് തന്നെ അത് പെലെയിലേക്ക് വഴിമാറി. വാസ്കോ ഡ ഗാമ ക്ലബിന്റെ‍റ ഗോള്‍ കീപ്പറായിരുന്ന ബില്ലെയെകുറിച്ച്‌ എഡ്സണ്‍ പറയുേമ്പോള്‍ കേള്‍ക്കുന്നത് പെലെ എന്നായിരുന്നു. അങ്ങനെ എഡ്സണ്‍ പെലെയായി. പെലെ എന്ന പേരിന് മറ്റൊരര്‍ഥവുമുള്ളതായി അറിയില്ലെന്ന് പെലെ തന്നെ തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. ബ്രസീലിന്റെ ദേശീയ ഭാഷയായ പോര്‍ചുഗീസിലും പെലെ എന്ന വാക്കിനര്‍ഥമില്ല.

 

മറ്റേതൊരു ശരാശരി ബ്രസീല്‍ ബാലനെയും പോലെ ദാരിദ്ര്യത്തിലമര്‍ന്ന് തെരുവുകളില്‍ കെട്ടിയുണ്ടാക്കിയ പന്ത് തട്ടിക്കളിച്ച ബാല്യം തന്നെയായിരുന്നു പെലെയുടേതും. അപ്പോഴേക്കും സാവോപോളോയിലെ ബൗറുവിലെത്തിയിരുന്നു പെലെയുടെ കുടുംബം. അവിടെ, സെറ്റെ ഡി സെറ്റെംബ്രോ, റാവോ പൗളീന്യോ, അമേരിക്വീന്യ തുടങ്ങിയ അമേച്വര്‍ ക്ലബുകള്‍ക്കായി കളിച്ചശേഷം വാള്‍ഡെമര്‍ ഡി ബ്രിട്ടോയുടെ ബൗറു അത്ലറ്റിക് ക്ലബിലെത്തിയതാണ് പെലെയുടെ കളിജീവിതത്തിലെ വഴിത്തിരിവായത്. ഈ ക്ലബിനുകീഴില്‍ സവോപോളോ പ്രവിശ്യ യൂത്ത് ചാമ്ബ്യന്‍ഷിപ്പ് നേടിയതോടെ പെലെയുടെ തലവര തെളിഞ്ഞു.

 

പെലെയുടെ പ്രതിഭ തിരിച്ചറിഞ്ഞ ബ്രിട്ടോ 1956ല്‍ അവനെ സാവോപോളോയിലെ അറിയപ്പെടുന്ന ക്ലബായ സാേന്‍റാസില്‍ കൊണ്ടുപോയി. ഈ 15കാരന്‍ ലോകത്തെ ഏറ്റവും മികച്ച ഫുട്ബാള്‍ കളിക്കാരനാവും എന്ന് പറഞ്ഞായിരുന്നു ബ്രിട്ടോ പെലെയെ സാവോപോേളാ ക്ലബ് ഡയറക്ടര്‍മാര്‍ക്ക് പരിചയെപ്പടുത്തിയത്. ആദ്യ ട്രയല്‍സില്‍ തന്നെ കോച്ച്‌ ലുലയുടെ അംഗീകാരം നേടിയെടുത്ത പെലെ ആദ്യ കളിയില്‍ തന്നെ ഗോളുമടിച്ചു.

 

അതിവേഗം ക്ലബിെന്‍റ ആദ്യ ഇലവനിലെത്തിയ പെലെ 1957ലെ ആദ്യ സീസണില്‍ തന്നെ ബ്രസീലിയന്‍ ലീഗിലെ ടോപ്സ്കോററായി. അതേവര്‍ഷം ദേശീയ ടീമിനായും അരങ്ങേറ്റം കുറിച്ച പെലെ അര്‍ജന്‍റീനക്കെതിരായ ആദ്യ കളിയില്‍ തന്നെ ഗോളും കുറിച്ചു. 16 വയസ്സും ഒമ്ബതു മാസവും പ്രായമുള്ളപ്പോള്‍ സ്കോര്‍ ചെയ്ത പെലെയുടെ പേരില്‍ തന്നെയാണ് പ്രായം കുറഞ്ഞ ബ്രസീല്‍ ഗോള്‍സ്കോററുടെ റെക്കോഡ് ഇപ്പോഴും. സാേന്‍റാസിനും ബ്രസീലിനുമൊപ്പമുള്ള കുതിപ്പുകളുടെ നാളുകളായിരുന്നു പിന്നീട്.

 

1958ല്‍ സ്വീഡനിലെ ലോകകപ്പിന് ബ്രസീല്‍ ടീമെത്തുേമ്ബാള്‍ 17 വയസ്സുള്ള പയ്യനായിരുന്നു പെലെ. ലോകകപ്പില്‍ പന്തുതട്ടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. ക്വാര്‍ട്ടറില്‍ ഒരു ഗോളും സെമിയില്‍ ഹാട്രിക്കും ഫൈനലില്‍ രണ്ടു ഗോളുകളുമായി മിന്നിത്തിളങ്ങിയ പെലെക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. സ്വീഡനെതിരെ പോസ്റ്റിന് പിന്‍തിരിഞ്ഞുനില്‍ക്കുകയായിരുന്ന പെലെ പന്ത് മുകളിലേക്ക് കോരിയിട്ട് വെട്ടിത്തിരിഞ്ഞുതിര്‍ത്ത വോളിയിലൂടെ നേടിയ ഗോള്‍ ലോകകപ്പിലെ തന്നെ മികച്ച ഗോളുകളിലൊന്നായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

 

1962ലെ ലോകകപ്പിലും പെലെ തന്നെയായിരുന്നു ബ്രസീലിെന്‍റ സൂപ്പര്‍ താരം. എന്നാല്‍, ആദ്യ കളിയില്‍ തന്നെ പരിക്കേറ്റ പെലെക്ക് ടീം കപ്പടിച്ചെങ്കിലും പിന്നീട് കാര്യമായ റോളുണ്ടായിരുന്നില്ല. 1966ലെ ലോകകപ്പ് പെലെ മറക്കാനാഗ്രഹിക്കുന്നതായിരുന്നു. ബള്‍ഗേറിയക്കെതിരെ ഗേളാടിച്ചുതുടങ്ങിയ പെലെക്ക് പോര്‍ചുഗലിനെതിരെ കടുത്ത ഫൗളുകള്‍ക്ക് വിധേയനാവേണ്ടിവന്നു. ആ കളി തോറ്റ ബ്രസീലിെന്‍റയും പെലെയുടെയും തുടര്‍ച്ചയായ മൂന്നാം കിരീടമെന്ന മോഹം പൂവണിഞ്ഞില്ല.

 

എന്നാല്‍, 1970ല്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തിയ പെലെ നാലു ഗോളുകളുമായി ടീമിെന്‍റ കിരീടനേട്ടത്തില്‍ അതുല്യമായ പങ്കുവഹിച്ചു. ടൂര്‍ണമെന്‍റിലെ മികച്ച താരത്തിനുള്ള സുവര്‍ണ പന്തും കരസ്ഥമാക്കി. അതേവര്‍ഷം റിയോ ഡെ ജനീറോയില്‍ യുഗോസ്ലാവ്യക്കെതിരെ പന്തുതട്ടിയാണ് പെലെ അന്താരാഷ്ട്ര കരിയറിന് വിരാമമിട്ടത്. ദേശീയ ടീമിനായി പെലെ കളിച്ച 92 മത്സരങ്ങളില്‍ 67ലും ജയം ഒപ്പംനിന്നു. 14 സമനിലകള്‍. 11 എണ്ണത്തില്‍ മാത്രം തോല്‍വി.

 

ക്ലബ് തലത്തില്‍ പിന്നെയും കളിച്ച പെലെ 1974 വരെ സാേന്‍റാസ് ജഴ്സിയിലുണ്ടായിരുന്നു. കളി മതിയാക്കിയശേഷവും പെലെ ഇടക്ക് സാേന്‍റാസിനായി കളിക്കാനിറങ്ങിയിരുന്നു. എന്നാല്‍, 1975ല്‍ അമേരിക്കന്‍ സോക്കര്‍ ലീഗില്‍ കളിക്കാന്‍ ന്യൂയോര്‍ക് കോസ്മോസുമായി കരാറൊപ്പിട്ടത് യു.എസ് ഫുട്ബാള്‍ ചരിത്രത്തില്‍ നാഴികക്കല്ലായി. 1977ല്‍ തന്നെ താനാക്കിയ സാേന്‍റാസുമായി കോസ്മോസിനായി കളിച്ചാണ് പെലെ ഫുട്ബാള്‍ ജീവിതം അവസാനിപ്പിച്ചത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.