September 20, 2024

റിഷഭ് പന്തിന്റെ കാര്‍ ഡിവൈഡറില്‍ ഇടിച്ച്‌ തീപിടിച്ചു; താരത്തിന് ഗുരുതര പരിക്ക്

1 min read
Share

 

ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന് കാര്‍ അപകടത്തില്‍ പരിക്ക്. ഉത്തരാഖണ്ഡില്‍ വെച്ചാണ് താരത്തിന്റെ വാഹനം അപകടത്തില്‍ പെട്ടത്. ഡിവൈഡറില്‍ ഇടിച്ച കാറിന് തീപിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. അപകടത്തില്‍ റിഷഭ് പന്തിനു പൊള്ളലേറ്റിട്ടുണ്ട്. തലക്ക് മുറിവേറ്റിട്ടുണ്ട്. ആരോഗ്യനിലയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

 

ഡല്‍ഹിയില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. കാര്‍ പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തിട്ടുണ്ട്.

 

ഋഷഭ് പന്തിനെ ഡെറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ അറിയിച്ചു. വിദഗ്ധ ചികിത്സയ്ക്കായി പന്തിനെ എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. പന്ത് അപകടനില തരണം ചെയ്തതായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവന്‍ വി.വി.എസ് ലക്ഷ്മണ്‍ അറിയിച്ചു.

 

അപകടത്തില്‍ ഋഷഭ് പന്ത് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പന്തിന്റെ നെറ്റിയിലും തലയിലും മുതുകത്തും കാലിനും പരിക്കേറ്റു. അപകടത്തില്‍ പന്തിന് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. പന്തിനെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കിയതായാണ് റിപ്പോര്‍ട്ട്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് ഋഷഭ് പന്ത് പറഞ്ഞതായി ഉത്തരാഖണ്ഡ് ഡിജിപി സൂചിപ്പിച്ചു.

 

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.