നെല്ലിയമ്പത്ത് മുസ്ലിം ലീഗിന് പുതിയ ഭാരവാഹികളായി
പനമരം : ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നെല്ലിയമ്പം ശാഖാസമ്മേളനം ജില്ലാ മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് ടി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അമ്പായത്തിങ്ങൽ അധ്യക്ഷത വഹിച്ചു. കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് വി.പി. യൂസഫ്, അബ്ദുൽ ഗഫൂർ കാട്ടി, എസ്.എം ഷാഹുൽ ഹമീദ് ഹാജി, വാർഡ് മെമ്പർ ശംസുദ്ധീൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ :-
ശാഖ പ്രസിഡണ്ട് : ആക്കാട് ശരീഫ്.
ജന: സെക്രട്ടറി : മുഹമ്മദ് അത്തിക്കാവിൽ.
വൈസ് പ്രസിഡന്റുമാർ : മുഹമ്മദ് അമ്പായത്തിങ്ങൽ, യൂസഫ് ചോലയിൽ.
ജോ : സെക്രടറിമാർ: ഹസ്സൻ തൊണ്ടിക്കോടൻ, മുസ്തഫ വട്ടപ്പറമ്പൻ.
ട്രഷറർ: നാസർ വടക്കേക്കര.
സമ്മേളനത്തോടനുബന്ധിച്ചു നടന്ന വനിതാ ലീഗ് സംഗമത്തിൽ റഹിയാനത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സഹല ഷഫീഖ്, ഹുസ്ന കമ്പളക്കാട് എന്നിവർ സംസാരിച്ചു.