കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി വിവാഹസംഗമം മാർച്ചിൽ : അപേക്ഷ ക്ഷണിച്ചു
കൽപ്പറ്റ : കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി 2023 മാർച്ച് അഞ്ചിന് പത്ത് നിർധനയുവതികളുടെ വിവാഹസംഗമം നടത്തും. സംഘടനയുടെ പത്താംവാർഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പൊതുവേദി ഒഴിവാക്കി അതാത് പ്രദേശത്തെ ആരാധനാലയങ്ങളിൽവെച്ചാണ് വിവാഹച്ചടങ്ങുകൾ നടത്തുന്നത്. വിവാഹസമ്മാനമായി ഓരോ പെൺകുട്ടിക്കും അഞ്ചുപവൻ സ്വർണാഭരണവും വധൂവരൻമാർക്കുള്ള വിവാഹവസ്ത്രങ്ങളും 350 പേർക്കുള്ള ഭക്ഷണവും നൽകും.
വൈത്തിരി താലൂക്കിലെ നിർധരായ പെൺകുട്ടികൾക്കാണ് മുൻഗണന. 2013 ജനുവരി 25 നുള്ളിൽ അർഹരായവരിൽനിന്ന് അപേക്ഷ ക്ഷണിക്കും. ചെയർമാൻ കെ.ആർ. മുഹമ്മദ്, കൺവീനർ സലീം അറക്ക, വൈസ് പ്രസിഡന്റ് ഇബ്രാഹിം തെന്നാനി, ജോ. സെക്രട്ടറി ബി.വി. സലീം, ഹാരിസ് തെന്നാനി, വാസു മുണ്ടേരി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.