പനമരം ഗവ.ഹയർ സെക്കൻഡറി സ്കൂളിന് പൂർവ്വ വിദ്യാർഥികളുടെ കരുതൽ : സി.സി ടിവി ക്യാമറകൾ സമ്മാനിച്ചു
പനമരം : പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് പൂർവ്വ വിദ്യാർഥികളുടെ കരുതൽ. ഹൈ റെസല്യൂഷൻ എച്ച്.ഡി സി.സി ടിവി ക്യാമറകൾ സ്കൂളിന് സമ്മാനിച്ച് 2003 -2005 പ്ലസ്ടു ഹ്യുമാനിറ്റീസ് ബാച്ച് വിദ്യാർഥികൾ.
സ്കുളിലേക്കായി വാങ്ങിയ ക്യാമറകൾ സ്കൂൾ പ്രിൻസിപ്പൽ ശ്രീ. രമേശ് സാറിന് ബാച്ച് പ്രതിനിധികൾ കൈമാറി. ചടങ്ങിൽ പ്രദീപ് അഞ്ചുകുന്ന്, അഷ്മില കൈതക്കൽ, റുക്സാന കരിമ്പുമ്മൽ, കാസിം പച്ചിലക്കാട്, ജുനൈസ് പനമരം എന്നിവർ പങ്കെടുത്തു.