പെരിക്കല്ലൂര്‍ കടവില്‍ ഒരു കിലോയോളം കഞ്ചാവുമായി യുവാക്കൾ പിടിയിൽ
പുല്‍പ്പള്ളി: പുല്‍പ്പള്ളി സബ്ബ് ഇന്‍സ്‌പെക്ടര്‍ സി.ആര്‍ മനോജിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുല്‍പ്പള്ളി ജനമൈത്രി പോലീസിന്റേയും നാട്ടുകാരുടേയും സഹകരണത്തോടെ പുല്‍പ്പള്ളി പോലീസ് നടത്തിയ പരിശോധനയില്‍ പെരിക്കല്ലൂര്‍ കടവില്‍ നിന്നും മോട്ടോര്‍ സൈക്കിളില്‍ കടത്തിക്കൊണ്ടു വന്ന 900 ഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കൈവശം വെച്ച കോഴിക്കോട് ചെറുവത്തൂര്‍ കൊളത്തറ സ്വദേശികളായ നടകത്ത് പറമ്പ് എന്‍.പി നിഷാദ് (30), കൈപ്പാടത്ത് ഷമീര്‍ (30) എന്നിവരെ അറസ്റ്റ് ചെയ്തു. എസ്.ഐ സുകുമാരന്‍, സിപിഒ മാരായ ബിജു, പ്രവീണ്‍, ജനമൈത്രി പോലീസ് രാജേഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പരിശോധന നടത്തിയത്.