തോൽപ്പെട്ടിയിൽ 31 പാക്കറ്റ് കർണ്ണാടക മദ്യവുമായി രണ്ടുപേർ അറസ്റ്റിൽ
മാനന്തവാടി : ക്രിസ്മസ്, ന്യൂഇയർ സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായി തോൽപെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് വാഹന പരിശോധനയ്ക്കിടെ KL O5 AT 5226 നമ്പർ TATA magic IRIS വാഹനത്തിൽ പനവല്ലി ഭാഗത്തേക്ക് വിൽപ്പനക്കായി കടത്തിക്കൊണ്ടു പോവുകയായിരുന്ന 31 പാക്കറ്റ് (5.580 ലിറ്റർ) കർണ്ണാടക മദ്യം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് പനവല്ലി സ്വദേശി സർവാണിക്കൽ വീട്ടിൽ മധുസൂദനൻ.സി ( 40) , പനവല്ലി കൊല്ലികോളനി സ്വദേശി ചാത്തൻ (38) എന്നിവരെ അറസ്റ്റ് ചെയ്ത് കേസെടുത്തു. വാഹനവും പിടിച്ചെടുത്തു.
പ്രിവൻ്റീവ് ഓഫീസർ കെ.എം.ലത്തീഫിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഇ.സാലിം, എം.ജി രാജേഷ് എന്നിവർ പങ്കെടുത്തു.
പത്ത് വർഷം വരേ തടവ്ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. മദ്യകടത്ത് സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരികയാണെന്ന് എക്സൈസ് അറിയിച്ചു.