മേപ്പാടി പോളിടെക്നിക്ക് പരിസരത്ത് പരിശോധന ശക്തമാക്കി എക്സൈസ്
മേപ്പാടി ഗവൺമെൻറ് പോളിടെക്നിക് കോളേജിൽ ഉണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വയനാട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ വയനാട് എക്സൈസ് സ്പെഷ്യൽ സ്കോഡ് പാർട്ടിയും കൽപ്പറ്റ എക്സൈസ് റേഞ്ച് പാർട്ടിയും എക്സൈസ് ഇൻറലിജൻസ് വിഭാഗവുമായി ചേർന്ന് കോളേജിലും പരിസര പ്രദേശങ്ങളിലും വിദ്യാർത്ഥികളുടെ താമസസ്ഥലങ്ങളിലും അന്വേഷണവും പരിശോധനകളും നടത്തി.
കോളേജ് അധികൃതരുമായി നേരിട്ട് സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. അന്വേഷണത്തിൽ കോളേജ് യൂണിയൻ ഇലക്ഷനുമായി ബന്ധപ്പെട്ടതാണ് നിലവിലുള്ള അക്രമ സംഭവങ്ങൾ ഉണ്ടായിട്ടുള്ളത് എന്നാണ് അറിയാൻ കഴിഞ്ഞത്.
ഇന്നലെ കോളേജിൽ വെച്ച് ചേർന്ന് യോഗത്തിൽ കോളേജ് ജാഗ്രത സമിതിയുമായി ബന്ധപ്പെട്ട ലഹരി വിരുദ്ധ പ്രവർത്തനങ്ങളും ഈ മേഖലയിലെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുവാൻ തീരുമാനിച്ചിട്ടുള്ളതാണ്. മേഖലയിൽ രഹസ്യനിരീക്ഷണം നടത്തി മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗവും വിപണനവും സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനിച്ചിട്ടുള്ളതാണ്.
നിലവിൽ കോളേജിൽ ആൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം ഇല്ല എന്നും 600 ഓളം വരുന്ന വിദ്യാർഥികളിൽ 500 ഓളം പേരും അന്യ ജില്ലയിൽ നിന്നുള്ളവരാണെന്നും ഭൂരിഭാഗം ആൺകുട്ടികളും കോളേജ് പരിസരത്തായി വാടക വീടുകളിലാണ് താമസിക്കുന്നത് എന്നും അറിയാൻ കഴിഞ്ഞിട്ടുള്ളതാണ്.
കുട്ടികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലങ്ങളിലും കോളേജ് പരിസരത്തും പരിശോധന കർശനമാക്കുന്നതിനും കോളേജ് തുറക്കുന്ന മുറക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും തീരുമാനിച്ചിട്ടുള്ളതാണ്. കൂടാതെ ഈ മേഖലയിൽ എക്സൈസ് ഇൻറലിജൻസ് വിഭാഗത്തിന്റെ നിരീക്ഷണം ശക്തമാക്കുന്നതിനും തീരുമാനിച്ചു.