മുള്ളന്‍കൊല്ലിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്
പുൽപ്പള്ളി : മുള്ളന്‍കൊല്ലിയിൽ കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. പാതിരി സ്വദേശി പഴമ്പള്ളില്‍ സബിന്‍ (42) ആണ് പരുക്കേറ്റത്.
ഇന്ന് രാവിലെ ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ മുള്ളന്‍കൊല്ലിയില്‍ വച്ചാണ് ബൈക്കില്‍ കാട്ടുപന്നിയിടിച്ചത്. പന്നിയുടെ തല ബൈക്കിലുടക്കിയതിനാല്‍ പന്നി റോഡിലൂടെ ബൈക്ക് തലങ്ങും വിലങ്ങും വലിച്ചിഴച്ചതായി സബിന്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് സബിന് ശരീരമാസകലം പരുക്കേല്‍ക്കുകയും, ബൈക്കിന് തകരാറുകള്‍ സംഭവിക്കുകയും ചെയ്തു. പരിക്കേറ്റ സബിന്‍ പുല്‍പ്പള്ളി സാമുഹ്യാരോഗ്യ കേന്ദത്തില്‍ ചികിത്സയിലാണ്.