ചൂട്ടക്കടവിൽ അനധികൃത കുന്നിടിക്കൽ; മണ്ണുമാന്തി യന്ത്രങ്ങൾ പിടികൂടി
മാനന്തവാടി : അനധികൃതമായി കുന്നിടിച്ചുനികത്തിയതിന് റവന്യൂ വകുപ്പ് മണ്ണുമാന്തിയന്ത്രങ്ങൾ കസ്റ്റഡിയിലെടുത്തു. മാനന്തവാടി ചൂട്ടക്കടവിലാണ് കുന്നിടിച്ചുനികത്തിയത്. മൂന്ന് മണ്ണുമാന്തിയന്ത്രങ്ങളാണ് കസ്റ്റഡിയിലെടുത്ത് മാനന്തവാടി താലൂക്ക് ഓഫീസിലെത്തിച്ചത്.
വർഷങ്ങൾക്കു മുമ്പ് കുന്നിടിച്ച് നികത്താൻ ശ്രമിച്ചതിനെത്തുടർന്ന് റവന്യൂവകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാനദണ്ഡങ്ങളൊന്നും പാലിക്കാതെ കുന്നിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.
ഡെപ്യൂട്ടി കളക്ടർ സുജിത് ജോസി, തഹസിൽദാർ (ഹെഡ്ക്വാട്ടേഴ്സ്) പി.യു. സിതാര എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.