കാപ്പുഞ്ചാലിൽ ടിപ്പർ നിയന്ത്രണം വിട്ട് പലചരക്ക് കടയിലേക്ക് ഇടിച്ചു കയറി
പനമരം : കാപ്പുഞ്ചാല്‍ ഹെല്‍ത്ത് സെന്ററിന് സമീപം ടിപ്പർ നിയന്ത്രണം വിട്ട് പലചരക്ക് കടയിലേക്ക് ഇടിച്ചു കയറി. ഇന്ന് രാവിലെയാണ് സംഭവം. കടയിലെ തിണ്ണയില്‍ ഇരിക്കുകയായിരുന്ന മേലെ ആലത്ത് വിശ്വനാഥനും, തെക്കുംഞ്ചാല്‍ ബഷീറും ഇടിയുടെ ആഘാതത്തില്‍ മറ്റൊരു വശത്തെക്ക് തെറിച്ച് വീണതിനാലാണ് വന്‍ ദുരന്തം ഒഴിവായി. കടയുടമയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
പനമരത്ത് നിന്നും മാനന്തവാടിയിലെക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസ് ടിപ്പറിന്റെ പുറകില്‍ ഇടിച്ചതാണ് ടിപ്പര്‍ നിയന്ത്രണം വിടാന്‍ കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.