മുണ്ടേരിയിൽ ക്രെയിൻ കാലിലൂടെ കയറിയിറങ്ങി വിദ്യാർഥിനിക്ക് പരിക്ക്
കൽപ്പറ്റ : മുണ്ടേരി പാലത്തിന് സമീപം ക്രെയിൻ ഇടിച്ച് വിദ്യാർഥിനിക്ക് പരിക്ക്. മുണ്ടേരി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർഥിനി അബന്യ (15) ക്കാണ് പരിക്കേറ്റത്. കാലിലുടെ വാഹനത്തിന്റെ ടയർ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.