അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം: അപേക്ഷിക്കേണ്ട അവസാന തീയ്യതി ഡിസംബര്‍ 31
പനമരം ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ പനമരം, കണിയാമ്പറ്റ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അങ്കണ്‍വാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അടുത്ത മൂന്ന് വര്‍ഷത്തെ പ്രതീക്ഷിത ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 ഡിസംബര്‍ 31 ന് 18 വയസ്സ് തികഞ്ഞ 46 വയസ്സ് വരെ പ്രായമുള്ളവരുമായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസ്സായിരിക്കണം. എസ്.എസ്.എല്‍.സി പാസായവര്‍ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല. എന്നാല്‍ എഴുത്തും വായനയും അറിഞ്ഞിരിക്കണം. പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയിലും യോഗ്യതയിലും നിയമാനുസൃതമായ ഇളവ് ലഭിക്കും. യോഗ്യതയുള്ളവര്‍ ഡിസംബര്‍ 31 ന് വൈകീട്ട് 5 നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ തപാല്‍ മുഖാന്തിരമോ, ഐ.സി.ഡി.എസ്സ് പനമരം ബ്ലോക്ക് ഓഫീസില്‍ നേരിട്ടോ സമര്‍പ്പിക്കണം. ഫോണ്‍ നം –04935-220282, 8547344960.