സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധന ; പവന് 120 രൂപ കൂടി
സംസ്ഥാനത്ത് തിങ്കളാഴ്ചയും സ്വര്‍ണവിലയിലും വെള്ളിവിലയിലും വര്‍ധനവ് തുടരുന്നു. തിങ്കളാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 120 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4960 രൂപയിലും പവന് 39680 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കൂടി 4105 രൂപയിലും പവന് 80 രൂപ കൂടി 32840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ശനിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 160 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4945 രൂപയിലും പവന് 39560 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ കൂടി 4095 രൂപയിലും പവന് 120 രൂപ കൂടി 32760 രൂപയിലുമാണ് വ്യാപാരം നടന്നത്.
തിങ്കളാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് 1 രൂപ കൂടി 72 രൂപയാണ് വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.