അഖില വയനാട് കരോൾഗാന മത്സരം 17 ന്
പുൽപ്പള്ളി : വൈ.എം.സി.എ എക്യുമെനിക്കൽ ഫോറത്തിന്റെ ഐക്യ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 17 ന് വൈ.എം.സി.എ ഓഡിറ്റോറിയത്തിൽ അഖില വയനാട് കരോൾ സംഘഗാനമത്സരം നടത്തും.
ഒന്നാംസ്ഥാനത്തിന് 5000 രൂപ, രണ്ടാംസ്ഥാനം 3000 രൂപ, മൂന്നാംസ്ഥാനം 2000 രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങൾ. രജിസ്‌ട്രേഷൻ തുടങ്ങി. ഫോൺ: 9447858243, 9947841634.