September 20, 2024

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന : പവന് ഒറ്റയടിക്ക് 400 രൂപ കൂടി

1 min read
Share

 

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് 640 രൂപ ഉയർന്നു. വിപണിയിൽ ഇന്ന് രു പവൻ സ്വർണത്തിന്റെ വില 39400 രൂപയാണ്.

 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 50 രൂപ ഉയർന്നു. ഇന്നലെ 20 രൂപ വർദ്ധിച്ചിരുന്നു. വിപണിയിൽ ഇന്നത്തെ വില 4925 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 40 രൂപ ഉയർന്നു. വിപണിയിലെ വില 4080 രൂപയാണ്.

 

സംസ്‌ഥാനത്ത്‌ വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപ വർദ്ധിച്ച് 70 രൂപയായി. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.