സംസ്ഥാനത്ത് അഞ്ച് ദിവസത്തിന് സ്വർണവിലയിൽ നേരിയ വർധന
1 min read
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. അഞ്ച് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഇന്നലെ സ്വർണവില 80 രൂപ കുറഞ്ഞെങ്കിലും ഇന്ന് 80 രൂപ ഉയർന്നു. വിപണിയിൽ ഇന്ന് രു പവൻ സ്വർണത്തിന്റെ വില 38840 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നു. വിപണിയിൽ ഇന്നത്തെ വില 4855 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നു. വിപണിയിലെ വില 4025 രൂപയാണ്.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ നിലവിലെ വിപണി വില 68 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.