തവിഞ്ഞാലില്‍ നിന്നും കാണാതായ വയോധിക ദമ്പതികൾ വനമേഖലയില്‍ മരിച്ച നിലയില്‍
മാനന്തവാടി : തവിഞ്ഞാലില്‍ നിന്നും നവംബര്‍ 25 ന് കാണാതായ വയോധിക ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി കമ്മന കുളപ്പുറത്ത് കുഞ്ഞേപ്പ് ( ജോസഫ് – 83), ഭാര്യ അന്നക്കുട്ടി ( ലില്ലി – 74 ) എന്നിവരെയാണ് പേരിയ 35 നും ഇച്ചിപ്പൊയില്‍ ഭാഗത്തിനും ഇടയിലുള്ള വനമേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. തവിഞ്ഞാലിലെ കൊച്ചുമകന്റെ വീട്ടില്‍ വന്നശേഷം ആശുപത്രിയിലേക്കാണെന്ന് പറഞ്ഞ് പോയതായിരുന്നു. ഇന്ന് രാവിലെ പ്രദേശവാസികള്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.