മേപ്പാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
മേപ്പാടി : മേലെ അരപ്പറ്റയ്ക്കും താഴെ അരപ്പറ്റയിക്കുമിടയിലെ വളവില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. ബത്തേരി അമ്മായിപ്പാലം വട്ടപ്പറമ്പിൽ നിഷാദിനാണ് പരിക്കേറ്റത്. ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയോടെ വടുവഞ്ചാല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന അമ്പലവയല്‍ പാമ്പ്ള സ്വദേശിയുടെ കാറില്‍ ബൈക്ക് ഇടിച്ചാണ് അപകടം. ബൈക്ക് വളവില്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ എതിരെ വന്ന കാറില്‍ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് ലഭ്യമായ വിവരം.