പുല്‍പ്പള്ളിയിൽ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ച നിലയിൽ
പുല്‍പ്പള്ളി: പുല്‍പ്പള്ളി ആനപ്പാറയില്‍ ഗൃഹനാഥനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കിളിയംപുറത്ത് ജോസഫ് ( കുഞ്ഞാപ്പു -50 ) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ഓടെ വീടിന് പിന്നിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്ത് തന്നെ വീട്ടിലെ വളര്‍ത്തു നായയെയും ചത്ത നിലയില്‍ കണ്ടെത്തി.
വീടിന്റെ പരിസരത്തുവെച്ച് വൈദ്യുതാഘാതമേറ്റ നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമെന്നാണ് സൂചന. ഭാര്യ: ആലീസ്. മക്കള്‍: നിഷ, നിജോ, മരുമകന്‍: ഷിജു.