കെ.എസ്.ഇ.ബി ഓഫീസ് മാറ്റുന്നു; പനമരത്ത് വ്യാപാരികൾ ധർണ നടത്തി
പനമരം : കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് പനമരം ടൗണിൽ നിന്നും കൈതക്കലിലേക്ക് മാറ്റുന്നതിനെതിരെ പനമരം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ജനകീയ സമിതി കെ.എസ്.ഇ.ബി ഓഫിസിനു മുമ്പിൽ മാർച്ചും ധർണയും നടത്തി. കേരള കോൺഗ്രസ്സ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം.സി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പനമരം പഞ്ചായത്ത് വിദ്യാഭ്യാസ – ആരോഗ്യ സ്ഥിരം സമിതിയധ്യക്ഷൻ കെ.ടി സുബൈർ അധ്യക്ഷത വഹിച്ചു. വാർഡംഗങ്ങളായ വാസു അമ്മാനി, കെ.സുനിൽകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി കെ.ടി ഇസ്മായിൽ, കെ.സി സഹദ്, ബെന്നി അരിഞ്ചേർമല, കെ.അബുദുൽ അസീസ്, കെ.ശങ്കരൻ, ഈശോ ചെറിയാൻ, ടി.പി നൂറുദ്ദീൻ, ഷാജഹാൻ കോവ, ടി.ഖാലിദ് യൂനുസ് പൂമ്പാറ്റ, ജോയ് ജാസ്മിൻ, ടി.ജംഷീർ എന്നിവർ സംസാരിച്ചു.