യാത്രയയപ്പ് നൽകി
അഞ്ചാംമൈൽ : ലോകകപ്പ് ഫുട്‌ബോൾ നേരിൽ കാണാൻ ഖത്തറിലേക്ക് പോകുന്ന പാരഡൈസ് ക്ലബ് അംഗങ്ങളായ അബ്ദുള്ള വെട്ടൻ, മമ്മൂട്ടി കീപ്രത്ത്, ഹകീം പൊന്നാരൻ, മജീദ് ചെമ്പൻ, ശംസുദ്ധീൻ ചേരങ്കണ്ടി, നൗഷാദ് ചക്കര എന്നിവർക്ക് കെല്ലൂർ പാരഡൈസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി.
ജില്ലാ വോളിബോൾ അസോസിയേഷൻ പ്രസിഡന്റ് ഹമീദ് കൊച്ചി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.കെ ആഷിക് അധ്യക്ഷദ വഹിച്ചു. ശംസുദ്ധീൻ എടവട്ടൻ സ്വാഗതം പറഞ്ഞു. സി.അഷറഫ്, ഉവൈസ് എടവട്ടൻ, ഇ.സി നിസാർ, ഹാഷിം പൊന്നാണ്ടി എന്നിവർ സംസാരിച്ചു.