തൃശിലേരിയിൽ കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ട് വീട് തകർത്തു ; വീട്ടമ്മയ്ക്ക് പരിക്ക്
കാട്ടിക്കുളം : തൃശിലേരി മുത്തുമാരിയില്‍ കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് ചവിട്ടി മറിച്ചിട്ടു. വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയ്ക്ക് വീടിന്റെ മേല്‍ക്കൂരയും, തേങ്ങയും മറ്റും ദേഹത്ത് പതിച്ച് പരിക്കേറ്റു. ചെല്ലിമറ്റം ഷിനോജിന്റെ ഭാര്യ സോഫിക്കാണ് പരിക്കേറ്റത്.
ദേഹത്ത് ചതവുകളും മുറിവുകളും പറ്റിയ സോഫിയെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന കുട്ടിക്ക് നിസാര പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ് സംഭവം. പറത്തോട്ടിയില്‍ മോന്‍സിയുടെ വീട്ടിലാണ് സോഫിയും കുടുംബവും വാടകയ്ക്ക് താമസിച്ചു വരുന്നത്. തൃശിലേരിയിലെ വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.