പനമരം കോട്ടയാക്രമണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം – എ.വി.രാജേന്ദ്രപ്രസാദ്
പനമരം : 1802 തലക്കര ചന്തുവിന്റെ നേതൃത്വത്തിൽ നടന്ന പനമരം ബ്രിട്ടീഷ് മിലിറ്ററി പോസ്റ്റാക്രമണം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്ന് വയനാട് പൈതൃക സംരക്ഷണ കർമസമിതി അധ്യക്ഷൻ എ.വി രാജേന്ദ്രപ്രസാദ്. ബ്രിട്ടീഷുകാർ ഐതിഹാസികമെന്ന് വിശേഷിപ്പിച്ച സമരമാണ് സ്വദേശികരായ നാം മറന്നുപോയത്. ആസൂത്രണത്തിലെ മികവുകൊണ്ടും വിപ്ലവ വീര്യം കൊണ്ടും ആക്രമണ സ്വഭാവം കൊണ്ടും ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്ജ്വലമായ ഏടാണ് പനമരം മിലിറ്ററി പോസ്റ്റാക്രമണം. പാഠ്യപദ്ധതി പരിഷ്കരിക്കുന്ന വർത്തമാനകാലത്ത് പ്രാദേശിക ചരിത്രങ്ങൾ പഠിക്കാനുള്ള അവസരം ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.