April 3, 2025

സ്കൂട്ടറിൽ കടത്തിയ 12 ലിറ്റർ കർണ്ണാടക നിർമിത വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ

Share

 

മേപ്പാടി : മേപ്പാടി – ചൂരൽമല റോഡിൽ ഒന്നാം മൈൽ ഭാഗത്ത് സ്കൂട്ടറിൽ കടത്തികൊണ്ടുവന്ന 12 ലിറ്റർ കർണാടക നിർമ്മിത വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ. നെല്ലിമുണ്ട കുന്നത്ത്മനക്കൽ വീട്ടിൽ സി.എം രവി (39) ആണ് പിടിയിലായത്.

 

ബിവറേജ് ഷോപ്പുകളിൽ വിദേശമദ്യത്തിൻ്റെ ലഭ്യതയിൽ കുറവുള്ളതിനാൽ അന്യസംസ്ഥാനത്ത് നിന്നും വിദേശമദ്യം കടത്തിക്കൊണ്ടുവരാനിടയുണ്ടെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി. ബാബുരാജും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

 

ഇയാൾക്ക് കർണാടക വിദേശമദ്യം നൽകിയതായി അന്വേഷണത്തിൽ ബോധ്യപ്പെട്ട മേപ്പാടി പൂത്തകൊല്ലി സ്വദേശി പാലപ്പെട്ടി വീട്ടിൽ പി.പി ഷാജഹാൻ എന്നയാളെ രണ്ടാം പ്രതിസ്ഥാനത്ത് ചേർത്തു. രണ്ടാം പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള അന്വേഷണം തുടങ്ങി.

 

10 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ കൃഷ്ണൻകുട്ടി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഒ.സജീവ്, പി.സി.സജിത്ത്, അരുൺ പി.ഡി, പ്രജീഷ്, എക്സൈസ് ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.