September 20, 2024

കണിയാരത്ത് കെഎസ്ആര്‍ടിസി ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 13 ഓളം പേർക്ക് പരിക്ക്

1 min read
Share

 

മാനന്തവാടി : മാനന്തവാടി – തലശ്ശേരി റൂട്ടില്‍ കണിയാരത്ത് കെ.എസ്.ആര്‍.ടി.സി ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു. കെ.എസ്.ആര്‍.ടിസി ഡ്രൈവറടക്കം 13 ഓളം യാത്രക്കാര്‍ക്കാർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

 

കണ്ണൂരില്‍ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചറും, കൊട്ടിയൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പറുമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. ടിപ്പറുമായിടിച്ചശേഷം കെ.എസ്.ആര്‍.ടി.സി ബസ് സമീപത്തെ കടയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. കടയ്ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.