കുണ്ടാലയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു : കാൽപാദങ്ങൾ കണ്ടെത്തി
പനമരം : പഞ്ചായത്തിലെ ഒന്നാം വാർഡ് കുണ്ടാല – കമ്മന റോഡിന് സമീപം പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചയോടെയാണ് പുലിയുടെ കാൽപാദം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. മാനന്തവാടി റെയിഞ്ച് ഓഫിസറെ വിവരം അറിച്ചതിനെ തുടർന്ന് വെള്ളമുണ്ട സെക്ഷനിലെ വനപാലകർ സ്ഥലത്ത് എത്തി പരിശോധിച്ചു.
സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടം കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. എന്നാൽ പുലിയുടെ കാൽപാദമാണ് ഇതെന്ന് വനപാലകർ സ്ഥിരീകരിച്ചു. പുലി ഇരതേടി മറ്റിടങ്ങളിലേക്ക് പോയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് വനപാലകർ. ജനങ്ങൾക്ക് ജാഗ്രത നിർദ്ധേശം നൽകിയിട്ടുണ്ട്.