September 20, 2024

കുതിച്ചുചാട്ടത്തിനൊടുവിൽ വിശ്രമിച്ച് സ്വർണവില ; വെള്ളി വില കുറഞ്ഞു

1 min read
Share

 

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. അതേസമയം വെള്ളിയുടെ വില കുറഞ്ഞു. ഇന്നലെ കുത്തനെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 440 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.

 

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 55 രൂപ ഉയർന്നു. വിപണിയിൽ ഇന്നത്തെ വില 4735 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും മാറ്റമില്ലാതെ തുടരുന്നു. 50 രൂപയാണ് ഇന്നലെ ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 3925 രൂപയാണ്.

 

വെള്ളിയുടെ വില ഇന്നലെ ഉയർന്നിരുന്നു. എന്നാൽ ഇന്ന് വില കുറഞ്ഞു. ഇന്നലെ ഒരു രൂപ കൂടിയെങ്കിലും ഇന്ന് ഒരു രൂപ തന്നെ കുറഞ്ഞു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ശനിയാഴ്ച ഇന്നത്തെ വിപണി വില 66 രൂപയാണ്. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.