September 20, 2024

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു ; പവന് ഒറ്റയടിക്ക് 440 രൂപ കൂടി

1 min read
Share

 

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു. രണ്ട് ദിവസമായി ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 440 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. കഴിഞ്ഞ രണ്ട് ദിവസമായി 160 രൂപയുടെ ഇടിവുണ്ടായിരുന്നു.

 

ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 55 രൂപ ഉയർന്നു. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 4735 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 50 രൂപയാണ് ഇന്ന് ഉയർന്നത്. ഇന്നലെയും 10 രൂപയുടെ ഇടിവ് ഉണ്ടായിരുന്നു.

 

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3925 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നു. ഒരു രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്.

 

ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ശനിയാഴ്ച 2 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 67 രൂപയാണ്. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വില 90 രൂപയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.