യോഗ ട്രെയിനര്‍ നിയമനം; ഇന്റർവ്യൂ നവംബര്‍ 10 ന്
മാനന്തവാടി : തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ സായംപ്രഭ പദ്ധതിയുടെ ഭാഗമായി അമ്പലക്കൊല്ലി, കുളത്താട പകല്‍ വീടുകളിലേക്ക് യോഗ ട്രെയിനറെ താത്കാലികമായി നിയമിക്കുന്നു.
കൂടിക്കാഴ്ച നവംബര്‍ 10 പകല്‍ 12 ന് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നടക്കും. അപേക്ഷകര്‍ സര്‍ക്കാര്‍ അംഗീകൃത കോഴ്‌സ് പാസ്സായി ആയുഷ് രജിസ്‌ട്രേഷന്‍ കഴിഞ്ഞവരായിരിക്കണം.
ബയോഡാറ്റാ, പ്രവൃത്തി പരിചയം സംബന്ധിച്ച രേഖകള്‍, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമാണ് കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകേണ്ടത്.