തപാല്‍ വകുപ്പിൽ 98083 ഒഴിവുകൾ ; അപേക്ഷ ക്ഷണിച്ചു
കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള തപാല്‍ വകുപ്പ് രാജ്യത്തെ വിവിധ സര്‍ക്കിളുകളിലുമായി 98083 ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. ഇതില്‍ 59099 ഒഴിവുകള്‍ പോസ്റ്റ്മാന്‍ റിക്രൂട്ട്‌മെന്റിനും 1445 ഗാര്‍ഡിനും ബാക്കിയുള്ളവ മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫിന്റെ ഒഴിവുമാണ്. 10 അല്ലെങ്കില്‍ 12 പാസായവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 22ന് വൈകീട്ട് ആറ് മണിവരെയാണ്.
ഒഴിവുകള്‍
ആകെ 98083
1. പോസ്റ്റ്മാന്‍ – 59099
2. മെയില്‍ ഗാര്‍ഡ് – 1445
3. Multi-Tasking (MTS) – 37539
യോഗ്യത
പോസ്റ്റ്മാന്‍: ഏതെങ്കിലും അംഗീകൃത ബോര്‍ഡില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികള്‍ 10 അല്ലെങ്കില്‍ 12 പാസായിരിക്കണം.
മെയില്‍ഗാര്‍ഡ്: ഏതെങ്കിലും അംഗീകൃത ബോര്‍ഡില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികള്‍ 10 അല്ലെങ്കില്‍ 12 പാസായിരിക്കണം. അടിസ്ഥാന കമ്ബ്യൂട്ടര്‍ കഴിവുകള്‍ ഉണ്ടായിരിക്കണം
MTS: ഏതെങ്കിലും അംഗീകൃത ബോര്‍ഡില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികള്‍ 10 അല്ലെങ്കില്‍ 12 പാസായിരിക്കണം. അടിസ്ഥാന കമ്ബ്യൂട്ടര്‍ വൈദഗ്ധ്യം ഉണ്ടായിരിക്കണം.
പ്രായപരിധി
ഉദ്യോഗാര്‍ഥികളുടെ കുറഞ്ഞ പ്രായം 18 വയസ്സും പരമാവധി 32 വയസ്സും ആയി നിശ്ചയിച്ചിട്ടുണ്ട്. ST/SC ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷം, ഒബിസി 3 വര്‍ഷം, EWS – NA, PwD 10 വര്‍ഷം, PwD + OBC 13 വര്‍ഷം, PwD + SC/ST എന്നിവയ്ക്ക് 15 വര്‍ഷമാണ് പ്രായ ഇളവ്.
ശമ്പളം
33718 രൂപ മുതല്‍ 35370 രൂപ വരെ
അപേക്ഷാ ഫീസ്
പൊതുവിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷാ ഫീസ് 100 രൂപയാണ്. സ്ത്രീകള്‍, എസ്‌സി/എസ്‌ടി, പിഡബ്ല്യുഡി, ട്രാന്‍സ്‌വുമണ്‍ ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഫീസില്ല.
എങ്ങനെ അപേക്ഷിക്കാം
1. ഔദ്യോഗിക വെബ്‌സൈറ്റായ www(dot)indiapost(dot)gov(dot)in സന്ദര്‍ശിക്കുക.
2. India Post Office Recruitment 2022 ഓണ്‍ലൈന്‍ ഫോമില്‍ ക്ലിക്കുചെയ്യുക.
3. ആപ്ലിക്കേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
4. തുടര്‍ന്ന് വെബ് ബ്രൗസറിലെ ഒരു പുതിയ പേജിലേക്ക് നിങ്ങളെ കൊണ്ടുപോകും; അപേക്ഷകര്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. ആവശ്യമായ വിവരങ്ങള്‍ നല്‍കി submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക.