ചൂട്ടക്കടവ് വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു
മാനന്തവാടി : മാനന്തവാടി – പേരിയ റോഡ് പ്രവൃത്തിയുടെ ഭാഗമായി, മാനന്തവാടി ചുട്ടക്കടവ് മുത്തുപ്പിള്ള ജംങ്ഷനു സമീപം കെ.ഡബ്ല്യു.എ വർക്ക് നടക്കുന്നതിനാൽ ഇന്ന് (4.11.22) മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വൈകുന്നേരം 7 മണി മുതൽ രാവിലെ 7 മണി വരെയുള്ള സമയത്ത് ചൂട്ടക്കടവ് വഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിക്കും.
മാനന്തവാടിയിൽ നിന്നും തവിഞ്ഞാൽ, ജോസ് കവല, വാളാട് ഭാഗത്തേക്ക് ഉള്ള വാഹനങ്ങൾ പാലക്കുളി ജംഗ്ഷൻ വഴി തിരിഞ്ഞു പോകേണ്ടതാണ്. തവിഞ്ഞാൽ ഭാഗത്ത് നിന്നും മാനന്തവാടിയിലേക്കുള്ള വാഹനങ്ങൾ ചെറുപുഴ പാലത്തിന് സമീപത്ത് നിന്നും പാലാക്കുളി ജംഗ്ഷൻ വഴി മാനന്തവാടിയിലേ ക്ക് പോകേണ്ടതാണെന്നും അധികൃതർ അറിയിച്ചു.