September 21, 2024

രണ്ട് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്തെ സ്വർണവില ഉയർന്നു

1 min read
Share

 

തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്തെ സ്വർണവിപണിയിൽ ഉണർവ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചു. ഗ്രാമിന് 4,685 രൂപ നിരക്കിലും പവന് 37,480 രൂപ നിരക്കിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.

 

ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞ്‌ ഗ്രാമിന് 4,600 രൂപയിലും പവന് 36,800 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്.

 

അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ വിപണി വില 64 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.