April 3, 2025

കേരള കോൺഗ്രസ് ( ജോസഫ് ) വയനാട് ജില്ലാ പ്രസിഡന്റ് പി. സലാം പതിയിൽ അന്തരിച്ചു

Share

 

മേപ്പാടി : കേരള കോൺഗ്രസ് ജോസഫ് വിഭാഗം വയനാട് ജില്ലാ പ്രസിഡണ്ടും സാമൂഹ്യ പ്രവർത്തകനുമായ സലാം (48) അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണ കാരണം. വീട്ടിൽ ബന്ധുക്കളോടൊപ്പം രാവിലെ 8 മണിക്ക് സംസാരിച്ചു കൊണ്ടിരിക്കേ പെട്ടന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

 

പൊതുപ്രവർത്തനങ്ങളിൽ സജീവമായ പതിയിൽ സലാം കേരള കോൺഗ്രസിന്റെ മുൻ നിര പ്രവർത്തകരിലൊരാളാണ്. ഖബറടക്കം ഇന്ന് 5 ന് കാപ്പം കൊല്ലി ജുമാ മസ്ജിദിൽ. ഭാര്യ: അസ്മ. മക്കൾ: അർഫാൻ, റിൻഷ, അഫ്സാൻ, സഹോദരങ്ങൾ: അസൈനാർ, പാത്തുമ്മ, ഹലീമ, ഫസലുദ്ധീൻ, അഷ്റഫ്, ഖാലിദ്, മുഹമ്മദ്, പരേതനായ സക്കീർ, ബഷീർ, ഹംസ, ഷാജി, ഷമീർ .


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.