സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് സ്വർണവില ; പവന് ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു
സംസ്ഥാനത്ത് പുതിയ മാസത്തിന്റെ തുടക്കത്തിൽ കുത്തനെ ഇടിഞ്ഞു സ്വർണവില. തുടർച്ചായ രണ്ടാം ദിവസമാണ് സ്വർണവില ഇടിയുന്നത്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,600 രൂപയും പവന് 36,800 രൂപയുമാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.
ഒക്ടോബർ മാസത്തിന്റെ അവസാന ദിവസമായ ഇന്നലെ പവന് 120 രൂപയും ഗ്രാമിന് 15 രൂപയും ഇടിഞ്ഞു ഗ്രാമിന് 4,660 രൂപയിലും പവന് 37,280 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞു.
കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന വില ഒക്ടോബർ 6 മുതൽ 9 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമാണ്. ഏറ്റവും കുറഞ്ഞ വില ഒക്ടോബർ 15ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമാണ്.