സംസ്ഥാനത്ത് രണ്ടു ദിവസത്തിന് ശേഷം സ്വർണവിലയിൽ ഇടിവ്
സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷമാണ് ഇന്ന് സ്വർണവില ഇടിഞ്ഞത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ഇടിഞ്ഞ് ഗ്രാമിന് 4,660 രൂപയും പവന് 37,280 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.
ഗ്രാമിന് 4,675 രൂപയിലും പവന് 37,400 രൂപയിലുമാണ് രണ്ട് ദിവസമായി വ്യാപാരം നടന്നത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞ് ശനിയാഴ്ചയാണ് ഈ നിരക്കിലേക്ക് സ്വർണ വില എത്തിയത്.