പെരിക്കല്ലൂരിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പുൽപ്പള്ളി : പെരിക്കല്ലൂര്‍ കടവിൽ 100 ഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശി പിടിയിൽ. പ്രസന്‍ജിത് സെന്‍ (30) എന്നയാളാണ് അറസ്റ്റിലായത്.
സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അശോക് കുമാര്‍, പ്രിവെന്റീവ് ഓഫീസര്‍ ഏലിയാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശശികുമാര്‍, ബാബു, ഡ്രൈവര്‍ ബാലചന്ദ്രന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.