കാട്ടുപന്നിയെ വേട്ടയാടിക്കൊന്ന രണ്ടുപേർ പിടിയിൽ
മാനന്തവാടി : വരയാൽ തിണ്ടുമ്മലിൽ കാട്ടുപന്നിയുടെ ഇറച്ചിയും ആയുധങ്ങളുമായി രണ്ടുപേർ പിടിയിൽ. മലപ്പുറം തവന്നൂര്‍ കളരിക്കല്‍ വളപ്പില്‍ കെ.വി നന്ദകുമാര്‍ (55), തവിഞ്ഞാല്‍ വിമലനഗര്‍ ചെറുമുണ്ട എ.സി ബാലകൃഷ്ണ്‍ (55) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ മറ്റ് രണ്ട് പേര്‍ ഒളിവിലാണ്.
രഹസ്യവിവരത്തെ തുടർന്ന് വരയാല്‍ ഡപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.വി ആനന്ദനും സംഘവും തിണ്ടുമ്മലിൽ താമസിക്കുന്ന നന്ദകുമാര്‍ എന്നയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കാട്ടുപന്നിയുടെ ഇറച്ചിയും വേട്ടക്ക് ഉപയോഗിച്ച ആയുധങ്ങളും പിടികൂടിയത്.
വന്യജീവി സംരക്ഷണ നിയമം 1972 ഷെഡ്യൂള്‍ മൂന്നില്‍ പെട്ട കാട്ടുപന്നിയെ വേട്ടയാടി കൊന്ന് ഇറച്ചി ശേഖരിക്കുന്നത് മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തെ ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പരിശോധനയില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.അനീഷ്,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ ടി ശ്രീജേഷ്, പി.സി അഖില്‍, അശ്വിന്‍ ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.