മേപ്പാടിയിൽ കഞ്ചാവ് പൊതികളുമായി യുവാവ് പിടിയിൽ
മേപ്പാടി : പള്ളിക്കവല ജയ്ഹിന്ദ് കോളനിയില്‍ നിന്ന് കഞ്ചാവ് പൊതികളുമായി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുണ്ടക്കെ സ്വദേശി പി.കെ ഷെഫീഖിനെയാണ് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കോളനിയോട് ചേര്‍ന്നുള്ള ഷെഡ്ഡിലും പരിസരങ്ങളിലുമായി 3 പൊതികളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്. ജയ്ഹിന്ദ് കോളനിയില്‍ താല്‍ക്കാലികമായി ഷെഡ് നിര്‍മ്മിച്ച് അവിടെ താമസിച്ചു വന്ന യുവാവാണ് പിടിയിലായത്. ഇവിടം കേന്ദ്രീകരിച്ച് കൂറെ ദിവസങ്ങളായി കഞ്ചാവ് വില്‍പനയും മറ്റ് അനാവശ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നുവെന്ന സൂചനയെ തുടര്‍ന്ന് പ്രദേശത്തെ യുവാക്കള്‍ ചേര്‍ന്ന് ഇവിടം നിരീക്ഷിച്ചു വരികയായിരുന്നു.
യുവാവിനെ പിടികൂടി പൊലിസിനെ അറിയിക്കുകയായിരുന്നു .100 ഗ്രാമിനടുത്ത് തൂക്കം വരുന്ന കഞ്ചാവും കസ്റ്റഡിയിലെടുത്തു.